സ്വിഫ്റ്റ്, കാറുകള്‍ മാരുതി തിരിച്ചുവിളിച്ചു

സ്വിഫ്റ്റ്, ബലെനോ എന്നീ മോഡലുകളുടെ 52686 യൂണിറ്റുകള്‍ മാരുതി തിരിച്ചു വിളിച്ചു. ബ്രേക്ക് വാക്വം ഹോസില്‍ തകരാറുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു വിളിച്ചത്. 2017 ഡിസംബര്‍ ഒന്ന് മുതല്‍ 2018 മാര്‍ച്ച് 16 വരെ നിര്‍മിച്ച സ്വിഫ്റ്റ്, ബലെനോ കാറുകളാണ് തകരാര്‍ പരിഹരിക്കുന്നതിന് തിരികെ വിളിച്ചിരിക്കുന്നത്.

മെയ് 14 മുതലാണ് സര്‍വീസ് ക്യാമ്പുകള്‍ ആരംഭിക്കുന്നത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കാറുകളുടെ ഉടമകളെ ഡീലര്‍മാര്‍ വിവരം അറിയിക്കും. സര്‍വീസ് ക്യാമ്പുകള്‍ നടത്തി ഈ തകരാര്‍ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു. പരിശോധനയും റിപ്പയറിങ്ങും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചു.

ബലെനോ കാറുകള്‍ തിരികെ വിളിക്കുന്നത് ഇതാദ്യമല്ല. 2016 മെയ് മാസത്തില്‍ 75419 കാറുകള്‍ തിരികെ വിളിച്ചിരുന്നു. ഫ്യൂവല്‍ ഫില്‍റ്ററില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ കാറുകള്‍ തിരികെ വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *