സാനിയയുടെ ലഹങ്കയും വിവാദത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്കെതിരെ നടകത്തിയ സൈബര്‍ ആക്രമണത്തിന് ശേഷം മുസ്ലിം മതമൗലിക വാദികള്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. സാനിയ മിര്‍സ ചുവന്ന ലഹങ്ക ധരിച്ചെത്തിയ ഫോട്ടോ ഫെയ്‌സ് ബുക്കില്‍ പങ്ക് വെച്ചതാണ് മത തീവ്രഅനുയായികളെ ചൊടിപ്പിച്ചത്.

സാനിയ നാരകത്തില്‍ പോകുമെന്നാണ് ഒരു കൂട്ടം പറയുന്നത്. മതം അനുശാസിക്കുന്ന വസ്തരമല്ല സാനിയ ഉപയോഗിക്കുന്നതെന്നും ഭൂമിയിലെ ജീവിതം താല്‍ക്കാലികമാണെന്നും ഫോട്ടോകള്‍ക്ക് കമന്റ് വരുന്നുണ്ട്. കുറച്ച് കാലം മുന്‍പ് സാനിയയുടെ ടെന്നീസ് വസ്ത്ര ധരണത്തെ വിമര്‍ഷിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.നിരവധി പേര്‍ സാനിയയെ പിന്‍തുണച്ചും സാമൂഹിക മാധ്യമങ്ങളില്‍ എത്തുന്നുണ്ട്.

ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷാണിയുടെ ഭാര്യ സ്ലീവ് ലെസ് ഡ്രസ് ഇട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതും മുന്‍ താരം മുഹ്മദ് കൈഫ് സൂര്യനമസ്‌ക്കരാം ചെയ്തതും മത മൗലിക വാദികളെ ചൊടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *