വാട്‌സാപ്പിലും ഇനി മുതല്‍ വീഡിയോ കോള്‍

മെസേജര്‍ ആപ്പായിരുന്ന വാട്‌സാപ്പില്‍ ഇനി മുതല്‍ വീഡിയോ കോള്‍ സംവിധാനവും ഉണ്ടാകും. വീഡിയോ കോളിനായുള്ള ഫീച്ചറുകള്‍ വാട്‌സാപ്പില്‍ കമ്പനി പരിഷ്‌കരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായിരിക്കും സേവനം ആദ്യം ലഭിക്കുക. മെസേജര്‍ അപ്ലിക്കേഷനായി തുടങ്ങിയ വാട്‌സാപ്പില്‍ കഴിഞ്ഞ വര്‍ഷം വോയ്‌സ് കോളിംഗ് ആരംഭിച്ചിരുന്നു. .

നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ലഭ്യമാണ്. വൈകാതെ മറ്റ് ഉപഭോക്താക്കള്‍ക്കും സേവനം ലഭ്യമാക്കാനാണ് ഒരുങ്ങുകയാണ് വാട്‌സാപ്പ്. പക്ഷേ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് വീഡിയോ കോളിംഗ് സോവനം ലഭ്യമാകാന്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *