ലോക വനിത ക്രിക്കറ്റ് ടീമിനെയും മിതാലി നയിക്കും

ലോകകപ്പ് ക്രിക്കറ്റ് കിരീടം ഫൈനലില്‍ നഷ്ടപ്പെട്ടെങ്കിലും ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ പുതിയ ഒരു അവസരം കൂടി ലഭിച്ചു. ഐസിസി വനിത ക്രിക്കറ്റ് ടീമിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് നയിക്കും.

ഇന്ത്യ ഫൈനലില്‍ എത്തിയതില്‍ മതിലായുടെ നേതൃപാടവും ബാറ്റിങ്ങ് കാരുത്തും എടുത്ത് പറയേണ്ടതാണ്. മിതാലിയെ കൂടാതെ ഹര്‍മന്‍ പ്രീത് കൗറും ദീപ്തി ശര്‍മ്മയും ടീമില്‍ ഇടം നേടി. ഇംഗ്ലണ്ടിനോട് എട്ട് റ്ണ്‍സിനാണ് ഇന്ത്യ ഫൈനലില്‍ പരാജയപ്പെട്ടത്.

മറ്റ് ടീം അംഗങ്ങള്‍ : ടാംസിന്‍ ബ്യൂമൗണ്ട്, ലോറ വോള്‍വാര്‍ഡ്‌സ്, എല്ലിസ് പെറി , സാറ ടെയ്‌ലര്‍, മാരിസാനെ കാപ്പ്, ഡാനി വാന്‍ നി്‌കോര്‍ക്ക്, അന്യ ഷ്രബ്‌സോള്‍, അലക്‌സ് ഹാര്‍ട്ടലി

Leave a Reply

Your email address will not be published. Required fields are marked *