ലോകകപ്പ് കബഡിയില്‍ ഇന്ത്യ ഫൈനലില്‍

തായിലാന്റിനെ സെമിഫൈനലില്‍ മലര്‍ത്തിയടിച്ച് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കടന്നു. തായ്‌ലാന്റ് നേടിയ 20 പോയിന്റിനെതിരെ 73 പോയിന്റ് നേടി കൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത് . ന്ന് നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഫൈനലില്‍ ഇറാനെ നേരിടും റിപ്ലബിക്ക് ഓഫ് കൊറിയയെ സെമിയില്‍ തോല്‍പ്പിച്ചാണ് ഇറാന്‍ ഫൈനലില്‍ കന്നത്.

പൊതുവെ സന്തുലിതമായ ടീമായ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ള ടീമാണ് ഇറാന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ അപ്രതീക്ഷിതമായി ഇറാനോട് പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *