കേള്‍ക്കുന്നവര്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. സംഭവം സത്യമാണ്. വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്ന റെഡ്മി നോട്ട് 3 ഫോണുകള്‍ ഒരു രൂപയ്ക്ക് ദീപവലിക്ക് ലഭിക്കും. ഷവോമിയുടെ ദീപവലി ഫ്ളാഷ് സെയിലിന്റെ ഭാഗമായിട്ടാണ് വില്‍പ്പന. ഫോണിനൊപ്പം 20.000 mAh ന്റെ പവര്‍ ബാങ്കും ലഭിക്കും. വിപണിയില്‍ 12000 രൂപയാണ് ഫോണിന്റെ വില.
നാളെ ഉച്യ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ഓണ്‍ലൈന്‍ വില്‍പ്പനയില്‍ പങ്കെടുക്കാന്‍ നേരത്തെ ഷവോമിയുടെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ചൈന ഫോണുകള്‍ എന്ന ചീത്ത പേരുണ്ടായ ഷവോമി അടുത്തകാലത്തായി ഇന്ത്യയില്‍ വന്‍ വിപണി സ്വന്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമാണ് പുതിയ വില്‍പ്പനയെന്ന് കരുതപ്പെടുന്നു.