യു.എൽ.ടി.എസ് സമ്മോഹന പ്രവർത്തനങ്ങളിലൂടെ സൈബർ ലോകത്തേക്ക്!

സൈബർ ലോകത്തിൽ ദ്രുതഗതിയിൽ വളരുന്ന സോഫ്റ്റ് വെയർ സൊല്യൂഷൻസ് കമ്പനിയാണ് യു.എൽ.ടി.എസ്. കോഴിക്കോട് ആസ്ഥാനമായ ഊരാളുങ്കൽ സഹകരണ സൊസൈറ്റിയുടെ വളർച്ച വഴിത്താരയിൽ നിന്നാണ് യു.എൽ.ടി.എ സിന്റെയും കടന്നുവരവ്. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയെന്നതാണ് യു.എൽ ടെക്നോള ജി സൊല്യൂഷർട്ടിന്റെ ലക്ഷ്യം. പ്രധാനമായും  റിമോട്ട് സെൻസിങ്,   ജി.ഐ.എസ്, ജിയോളജി,ജിയോഗ്രഫി, ഫോട്ടോഗ്രാഫി ഐ ടി , എന്നിവ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലാണ് കമ്പനി കേന്ദ്രീകരിക്കുന്നത്‌.

ഒരു വിവിധങ്ങളായ സേവനങ്ങൾ ലഭ്യമാക്കുന്നത് വഴി യു .എൽ .ടി .എസ് .വേറിട്ട്   വഴിയാണ് നില്‍ക്കുന്നത്‌ .ജി.പി.എസ്, ജി.ഡി പി.എസ്, എന്നിവ ഉപയോഗിച്ചുള്ള സർവ്വേകൾ , ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം, കൺട്രോൾ സർവ്വേകൾ, ടോപ്പോ ഗ്രാഫിക്കൽ സർവ്വേകൾ, ട്രാൻസ്മിഷൻ ലൈൻ സർവ്വേകൾ, ഹാവേ സർവ്വേകൾ, റെയിൽ അലൈൻമെന്റ് സർവ്വേ, എന്നീ പ്രവ്യത്തികളും യു.എം ടെക്നോളജി സൊല്യൂഷൻസിന് കീഴിൽ സ്ഥിതി ചെയ്യുന്നു.

സ്വകാര്യ – പൊതു മേഖല സ്ഥാപനങ്ങൾക്കായുള്ള എല്ലാവിധ സോഫ്റ്റ് വെയർ ടെക്നോളജിയും മാർഗ്ഗ നിർദ്ദേശങ്ങളും ഇവിടെ  ലഭ്യമാണ്. പുരാതനവും നൂതനവുമായ സാങ്കേതിക വിദ്യയുടെ സന്തുലനാത്മക പ്രവർത്തനമാണ് യു എൽ.ടി.എസിനെ വ്യത്യസ്തമാക്കുന്നത്.

തങ്ങളുടെ ഉപഭോക്താക്കളുടെ പ്രവർത്തനങ്ങൾക്ക് സംതൃപ്തിയും കാര്യക്ഷമതയും ഇവർ ഉറപ്പു വരുത്തുന്നു. അതിനായി അവലംബിക്കുന്ന മാർഗ്ഗങ്ങൾ, വ്യക്തമായ സാങ്കേതികതയും, ക്രിയാത്മകമായ പ്രവർത്തനങ്ങളും, നൂതനമായ പ്രവർത്തന ശൈലി എന്നിവയുമാണ് . പരമ്പരാഗത മൂല്യങ്ങളുടെയും ആധുനിക സാങ്കേതികതയുടെയും സമ്മിശ്രമായ സേവനങ്ങളും പ്രവർത്തനങ്ങളുമാണ് യു എൽടിഎസ് എന്ന  ഐടി കമ്പനിയെ വ്യത്യസ്തമാക്കുന്നത്.

രണ്ട് വർഷക്കാലയളവിനു ളളിൽ വിവിധങ്ങളായ മേഖലകളിലേക്ക് തങ്ങളുടെ പ്രവർത്തന മണ്ഡലം വ്യാപിപ്പിക്കുവാൻ യു എൽടി എസിനു കഴിഞ്ഞിട്ടുണ്ട്.ഇ ഹെൽത്ത്, കൺസൾ ട്ടിങ്, ജി.ഐ എസ് ആപ്ലിക്കേഷൻ, ലോജിസ്റ്ററിക് മാനേജ്മെന്റ്, ഇ- ഗവേണൻസ്, എന്നിങ്ങനെ നിരവധിയാണ് അവ. ത്വരിതവും സന്തുലിതവുമായ വളർച്ചയിലേക്കാണ് യു എൽ ടി എസ് കുതിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *