മീശപ്പുലി മലയിലേക്കുള്ള അനധികൃത പ്രവേശനം നിരോധിച്ചു

ചാര്‍ലിയിലെ ദുല്‍ഖറിന്റെ  ഒറ്റ ഡയലോഗ് കൊണ്ട് പ്രശ്‌സതമാകുകയും പിന്നീടങ്ങോട് സഞ്ചാരികളുടെ കുത്തൊഴുകാകുയും ചെയ്ത് മീശപ്പുലി മലയിലേക്കുള്ള പ്രവേശനത്തിന് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി.

മൂശപ്പുലി മലയിലേക്ക് വനം വകുപ്പ് പാസ്സ് നല്‍കി സഞ്ചാരികളെ കയറ്റുന്നുണ്ടെങ്കിലും കൊളുക്കുമല വഴി നിരവധി പേര്‍ അനധികൃതമായി മൂശപ്പുലി മലയില്‍ എത്തുന്നുണ്ടെന്ന പരാതിയിലാണ് വനം വകുപ്പ് നടപടി എടുത്തത്. .ദേവികുളം സബ്കളക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

പ്രദേശത്തെ ഒരു സ്വകാര്യ തോട്ടമുടമയാണ് വ്യാജ പാസ് നല്‍കി ദിവസവും നിരവധി ആളുകളെ കൊളുക്കുമല വഴി കടത്തി വിട്ടിരുന്നത്. ഇത് അത്യന്തം അപകടം നിറഞ്ഞതും ദുര്‍ഘടം പിടിച്ചതുമായി വഴിയാണ്.

മീശപ്പുലിമല ഇനി സന്ദര്‍ശിക്കണമെങ്കില്‍ വനം വികസന കോര്‍പ്പറഷന്‍ നല്‍കുന്ന പാസ്സുമായി മാത്രമേ പോകാനകൂ. അതും ഒരു ദിവസം 36 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *