മഹേഷ് പരമേശ്വരൻ നായർ മനുഷ്യത്വത്തിന്റെ മുഖം

സമ്പത്തിന്റെ പിന്നാലെ പോകാതെ  സ്വാർത്ഥത വെടിഞ്ഞു സഹജീവികളുടെ സുഖത്തിനായി പ്രവർത്തിക്കുന്ന  മനുഷ്യരെയാണ് നമുക്ക് വേണ്ടത്. ഇത്തരത്തിലുള്ള  പ്രവർത്തനങ്ങൾ വളരെ മാതൃക പരമായി  നടത്തി വരുന്ന  യുവാവാണ് തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്ന മഹേഷ് പരമേശ്വരൻ നായർ.’ഹോപ്പ് ‘ എന്ന  സംഘടനയിലൂടെയാണ്  മഹേഷ് തന്റെ സഹായഹസ്തം സമൂഹത്തിനായി സമർപ്പിച്ചത്.

എഞ്ചിനീയറിംഗ് മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച   ഇദ്ദേഹം ഇപ്പോള്‍  ജീവ കാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌.   ജീവിതനുഭവങ്ങൾ കൊണ്ടും അശരണരെ സഹായിക്കണമെന്നുള്ള ആഗ്രഹത്തിൽ നിന്നുമാണ് “ഹോപ്പ്” എന്ന സംഘടന പിറവിയെടുക്കുന്നത്. ജയറാം ബ്ലഡ് ഡൊനേഷൻ ഫൗണ്ടേഷന്റെ ജില്ലാതല കോഡിനേറ്ററുമാണ് മഹേഷ് പരമേശ്വരൻ നായർ.  അമേരിക്ക,മുംബൈ, തിരുവനന്തപുരം ടെക്നോപാർക് എന്നിവിടങ്ങളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി  പ്രവർത്തിച്ചു വന്ന മഹേഷിന്റെ ജീവകാരുണ്യ പ്രവർത്തകനിലേക്കുള്ള വേഷപ്പകർച്ചയിലും കുടുംബവും സുഹൃത്തുകളും  പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. ബി ടെക് മുസ്‌ലിം അസോസിയേഷൻ കോളേജ്,ഭാരതീയ വിദ്യാഭവൻ കൊടുങ്ങന്നൂര്‍  എന്നിവിടങ്ങളിൽ ആയിരുന്നു  മഹേഷ്  വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌.

*ഹോപ്പ് (ഹോൾഡ് ഓൺ പെയിൻസ് എന്‍ഡ്)

       അശരണർക്ക് അത്താണിയാവുക എന്ന ഉദ്ദേശത്തിലാണ് ഹോപ്പിന്‌  രൂപം നൽകിയത്. 2014 ജനുവരി ഒന്നിന് തിരുവനന്തപുരത്ത്‌ ആണ് ഹോപ്പ്  സ്ഥാപിച്ചത്. ഇന്ന് നൂറിലധികം പേര്‍  പ്രവർത്തകരായുള്ള സംഘടനയായി   ഹോപ്പ്  മാറി. പത്തനാപുരം ഗാന്ധിഭവനിൽ ഹോപ്പിന്റെ
പേരിലുള്ള അഭയകേന്ദ്രം സ്ഥിതി ചെയ്യുന്നു. നിരവധി പ്രവർത്തനങ്ങൾ ഹോപ്പ് കേരളം കേന്ദ്രികരിച്ചു ചെയ്തു വരുന്നു. കേരളത്തിന് പുറത്ത് ബെംഗളൂരു മാത്രമാണ് സഹായം ചെയ്തിട്ടുള്ളതെങ്കിലും ഇന്ത്യയിലാകെ പ്രവർത്തിക്കാൻ സന്നദ്ധരായിട്ടുള്ളവരാണ് ഹോപ്പിലെ
പ്രവർത്തകർ. തെരുവിൽ അലഞ്ഞു നടക്കുന്നവർ മുതൽ സർക്കാരിന്റെ സേവനങ്ങൾ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുന്നവരെ  ഉള്‍പ്പടെ ഹോപ്പ് സഹായിക്കും.

*ഹോപ്പിന്റെ  പ്രവർത്തനങ്ങൾ

     മൂന്ന് വർഷക്കാലം കൊണ്ട് എണ്ണമറ്റ പ്രവർത്തനങ്ങൾ ആണ് ചെയ്തു പ്രശസ്തിയാർജിച്ച സംഘടന മനുഷ്യന്റെ ശക്തിയാണ് വലുത് പണത്തിന്റെ സ്വാധീനം അല്ല എന്ന് വിശ്വസിക്കുന്നു. അധ:സ്ഥിതി വർഗ്ഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ എല്ലാം സഹജീവി സ്നേഹമാണ് കണ്ടെത്താൻ കഴിയുന്നത്.

നെയ്യാറ്റിൻകര,നെടുമങ്ങാട് എന്നിവിടങ്ങളിൽ ഓരോ വീട് വീതവും ആറ്റിങ്കര കോളനിയിൽ മൂന്ന് വീട് വീതവും പണി  പൂർത്തിയാക്കി നല്‍കിയപ്പോള്‍ ഹോപ്പിന് ലഭിച്ചത് ആനന്ദാശ്രു നിറഞ്ഞ നന്ദിയും സ്നേഹവും മാത്രം. ആശ്രയിക്കാനാരുമില്ലാത്ത വിധവകൾക്കാണ് വീട് നിർമ്മിച്ച നൽകിയത്. അടുത്ത വീട് നിർമ്മിച്ചു  നല്‍കാന്‍  ഭൂമി വാങ്ങി, പണി ആരംഭിക്കാനുള്ള നടപടിയിലാണ്. ഓരോ പ്രവർത്തനങ്ങൾ കഴിയുമ്പോഴും മറ്റൊന്ന് തുടങ്ങാനുള്ള ഊർജ്ജമാണ് അംഗങ്ങൾക്ക് ലഭിക്കുന്നത്.

ഭക്ഷണം ഇല്ലാത്തവർക്ക് എത്തിച്ചു കൊടുക്കുകയും വസ്ത്രം ഇല്ലാത്തവർക്കായി ഡ്രസ് ബാങ്ക് എന്ന സംവിധാനവും നടപ്പിലാക്കി വരുന്നു. പാർപ്പിടം ,ആഹാരം, ഭക്ഷണം തുടങ്ങിയ ഏറ്റവും അടിസ്ഥാനവശ്യങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള  പ്രവര്‍ത്തനങ്ങളാണ്  നടത്തുന്നത്. സാമ്പത്തികമായി പിന്നോക്ക അവസ്ഥയിൽ നിൽക്കുന്നവരുടെ ജീവിത സൗകര്യങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചേരിപ്രദേശങ്ങളിൽ അടിസ്ഥാനവശ്യങ്ങൾ,ശുചികരണ പ്രവർത്തങ്ങൾ ഇവയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

വൃക്ക മാറ്റ ശസ്ത്ര ക്രിയ,അവയവ ദാനം,രക്തദാനം, സ്റ്റംസെൽ ഡോനേഷൻ, ഹെയർ ഡോനേഷൻ,വോയിസ് ഡോനേഷൻ എന്നി മേഖലയിലും സേവനങ്ങൾ ചെയ്തിട്ടുണ്ട്.

*യുവതലമുറയിലെ സ്വാധീനം

      മഹേഷ് പരമേശ്വരൻ നായർ എന്ന വ്യക്തിയും ഹോപ്പ്  എന്ന സംഘടനയും യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനം കുറച്ചൊന്നുമല്ല. സുഖലോലുപതയും വിനോദവും മത്സരവും മാത്രമല്ല ജീവിതം എന്ന് മനസിലാക്കുന്നവർക്കും സമൂഹത്തിൽ മാറ്റം വരുത്തണം എന്ന ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്ന യുവാക്കൾക്ക് നല്ലൊരു അവസരവും അനുഭവവുമാണ് സംഘടനയിലെ പ്രവർത്തനങ്ങൾ കൊണ്ട് ലഭിക്കുന്നത്.

യുവതലമുറ ലക്ഷ്യബോധമില്ലാത്തവർ എന്ന് വിമർശിക്കുന്ന സമൂഹത്തിനൊരു മറുപടിയുമാണ് ‘ഹോപ്പി ‘ന്റെ പ്രവർത്തകർ. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കണ്ടെത്താൻ എല്ലാവരും തുല്യ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വീടുപണി  മുതലായവയിൽ തൊഴിലാളികളോടൊപ്പം ചേർന്ന് എല്ലാ തൊഴിൽ ചെയ്യാനുള്ള ഉത്സാഹവും കാണിക്കുന്നു. എം എസ് ഡബ്ള്യൂ, സിവിൽ എൻജിനിയറിങ് വിദ്യാർത്ഥികൾക്ക് ഇന്റൺഷിപ് പ്രൊജക്റ്റ് മുതലായവ ചെയ്യാനും അവസരങ്ങൾ ഏറെയാണ്.

*ഭാവി പദ്ധതികൾ

രക്തദാനം കൂടുതൽ കൂടുതൽ കാര്യക്ഷമമായി നടത്താൻ  ആപ്ലിക്കഷൻസ് തയാറാക്കുകയെന്ന സ്വപ്‌നമാണ് നിലവില്‍ ‘ഹോപ്പി’നുള്ളത്. രക്തദാനം നടത്താൻ സന്നദ്ധ രായിട്ടുള്ളവർ ഉണ്ടെങ്കിലും പലപ്പോഴും തക്ക സമയത്ത് എത്തിക്കാൻ കഴിയാത്ത ബുദ്ധിമുട്ട് മനസിലാക്കിയാണ് ഇത്തരമൊരു അപ്ലിക്കേഷൻ ആസൂത്രണം ചെയ്യുന്നത്.  കോളേജ് വിദ്യാർഥികൾ,ആശുപത്രികൾ, യുവാക്കള്‍,പൊതുജനങ്ങൾ എല്ലാവരെയും    ഉൾപ്പെടുത്തിക്കൊണ്ടുള്ളതും  എല്ലാവര്‍ക്കും   ഉപയോഗപ്രദമാക്കാൻ സാധിക്കുന്ന തരത്തിലുള്ളതുമായിരിക്കും ഈ ആപ്ലിക്കേഷൻ.

ഇടയാർ വീട് നിർമിച്ച നൽകുന്നതിനുള്ള ഭൂമി മാത്രമാണ് വാങ്ങിച്ചിട്ടുള്ളത് വീടുപണി ആരംഭിക്കുകയെന്നതും പുതിയ പദ്ധതിയാണ്. കോളനി പ്രദേശങ്ങളിലെ  ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആറ്റിങ്കര കോളനി,ബാലനഗർ കോളനി എന്നിവ പുതുതായി ഏറ്റെടുത്തിട്ടില്ലാവയാണ്.ഇതിനോടൊപ്പം തന്നെ നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന ഫുഡ് ഡോനേഷൻ,ഡ്രസ് ബാങ്ക് മുതലായ പ്രവർത്തനങ്ങളും തുടർന്ന് കൊണ്ട് പോവുക,തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന എല്ലാ സേവനങ്ങളും ചെയ്യുക എന്നിവയാണ് സ്വപ്നം.

Leave a Reply

Your email address will not be published. Required fields are marked *