ബിജെപി ഭയപ്പെടുത്താന്‍ നോക്കണ്ടെന്ന് രാമചന്ദ്ര ഗുഹ

ഗൗരി ലങ്കേഷ് വധത്തെ സംബന്ധിച്ച് ചരിത്രകാരന്‍ രാമനചന്ദ്ര ഗുഹ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബിജെപി വക്കീല്‍ നോട്ടീസ് അയച്ചു. വക്കീല്‍ നോട്ടീസു കൊണ്ട് തന്നെ നിശബ്ദനാക്കാവില്ലെന്ന് ഗുഹ ട്വിറ്ററിലൂടെ പ്രതികരിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ഇന്നത്തെ ഇന്ത്യയില്‍ സ്വതന്ത്ര ചിന്തകരായ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതായി അദ്ദേഹം കുറിച്ചു. എങ്കിലും തങ്ങളെ നിശബ്ദരാക്കാമെന്ന് ആരു കരുതണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ലങ്കേഷ് വധവുമായി ബന്ധപ്പെടുത്തി ആര്‍എസിസിനെ വിമര്‍ശിച്ചവര്‍ക്കെല്ലാം വക്കീല്‍ നോട്ടീസ് അയക്കുമെന്ന് ബിജെപി വക്താവ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *