ബാങ്കുള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഇടാക്കാമെന്ന് ആര്‍ബിഐ

വിവിധ ബാങ്ക് സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഇടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. 2015 ല്‍ ബാങ്കുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഈടാക്കാനുള്ള അധികാരം നല്‍കി കൊണ്ട് ആര്‍ബിഐ ഉത്തരവ് ഇറങ്ങിയതാണ്. സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഏതളവില്‍ വരെ ഇടാക്കണമെന്ന് തീരുമാനിക്കുന്നത് ബാങ്കുകളുടെ ഭരണ സമിതിയാണ്.

എന്നാല്‍ ഇടാക്കുന്ന തുകയെ പറ്റി ഉപഭോക്താക്കളെ കൃത്യമായി ധരിപ്പിക്കണം. ചെക്ക് ഇടപാടികള്‍ക്ക് ഉള്‍പ്പടെ ചാര്‍ജ്ജ് ഇടാക്കാം. സ്വന്തം നിലിയില്‍ സര്‍്വവീസ് ചാര്‍ജ്ജുകള്‍ ഇടാക്കുന്നതില്‍ നിന്ന് റൂറല്‍ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം എടിഎം പരിധി നില്‍ക്കുമ്പോള്‍ തന്നെ ബാങ്കുകള്‍ സേനങ്ങള്‍ക്ക് ചാര്‍ജ്ജ് ഇടാക്കുന്നത് വന്‍ വിമര്‍ശനത്തിന് ഇടവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *