പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ 7 മലയാളികള്‍ മരിച്ചു

കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യന്‍, അയല്‍വാസികളായ സുരേഷ,് ഭാര്യ രേഖ, മകന്‍ മനു എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പഴനിക്കടുത്ത് രാത്രി 12.30 ഓടെയായിരുന്നു അപകടം. എട്ടുപേരാണ് വാനിലുണ്ടായിരുന്നത്. നാലു പേര്‍ സംഭവസ്ഥലത്തുവെച്ചും മുന്നു പേര് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *