നോട്ട് നിരോധനം പാളി: നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തി

രാജ്യത്തെ ജനങ്ങളെയാകെ വലച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം പരാജയപ്പെട്ടെന്ന് റിസര്‍വ്വ് ബാങ്ക് തന്നെ കണക്കുകള്‍ പുറത്ത് വിട്ടു. അസാധുവാക്കിയ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളില്‍ 99 ശതമാനവും തിരികെ റിസര്‍വ്വ് ബാങ്കില്‍ തന്നെയെത്തി.

രാജ്യത്തെ വ്യാപകമായ കള്ളപ്പണ്ണം തിരികെ പിടിക്കാനാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വാദം.

15.28 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകളാണ് തിരികെ റിസര്‍വ്വ് ബാങ്കില്‍ എത്തിയത്. ആയിരം രൂപയുടെ 6.7 ലക്ഷം കോടിയുടെ നോട്ടുകളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഇതില്‍ 8900 കോടി രൂപയുടെ ആയിരം രൂപ നോട്ടുകള്‍ മാത്രമേ തിരികെ എത്താതിരുന്നുള്ളു.

നോട്ട് അസാധുവാക്കിയതിനും പുതിയ നോട്ട് അച്ചടിക്കലിനും മാത്രമായി റിസര്‍വ്വ് ബാങ്കിന് 7965 കോടടി രൂപ ചെലവായിരുന്നു. ഏകദേശം 2.5 ലക്ഷം കോടിയുടെ കള്ളപ്പണം മാത്രമാണ് പിടിച്ചെടുക്കാനായത്.

ഇത് കൂടാതെ നോട്ട് നിരോധന കാലത്തെ തൊഴില്‍ നഷ്ടവും കച്ചവടങ്ങളിലെ നഷ്ടവും കണക്കാക്കിയാല്‍ ഏകദേശം എട്ട് ലക്ഷം കോടിയുടെ നഷ്ടമാണ് രാജ്യത്താകമാനം ഉണ്ടായത്. കള്ളപ്പണക്കാര്‍ പണമായിട്ടല്ല സമ്പത്ത് സൂക്ഷിച്ചതെന്ന് ഇനിയെങ്കിലും കേന്ദ്രസര്‍ക്കാരിന് മനസ്സിലാകുമാകുമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *