നീക്കം ചെയ്ത ഫയലുകള്‍ വാട്‌സാപ്പില്‍ നിന്നും തിരിച്ചെടുക്കാം..

വാട്‌സാപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാന്‍ പുതിയ ഫീച്ചര്‍ വരുന്നു. ഫോണിലെ വാട്‌സ്ആപ്പ് ഫോാള്‍ഡറില്‍ നിന്നും നീക്കം ചെയ്യപ്പെട്ട മീഡിയാ ഫയലുകള്‍ വീണ്ടും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന സൗകര്യമാണ് ഇനി ലഭ്യമാകുക.

മറ്റൊരാള്‍ അയക്കുന്ന ചിത്രം, വീഡിയോ, ജിഫ്, ശബ്ദ സന്ദേശങ്ങള്‍, ഡോക്യുമെന്റ് തുടങ്ങിയ ഫയലുകള്‍ ഫോണ്‍ സ്‌റ്റോറേജിലെ വാട്‌സ്ആപ്പ് ഫോള്‍ഡറില്‍ നിന്നും ഡീലീറ്റ് ചെയ്താല്‍ അത് വീണ്ടും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിച്ചിരുന്നില്ല. നേരത്തെ മീഡിയാ ഫയലുകള്‍ ഒരു തവണ വാട്‌സ്ആപ്പ് ചാറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ അവ സെര്‍വറുകളില്‍ നീക്കം ചെയ്യപ്പെടുമായിരുന്നു. അതേസമയം ഡൗണ്‍ലോഡ് ചെയ്തിട്ടില്ലാത്ത ഫയലുകള്‍ 30 ദിവസം വരെ സെര്‍വറുകളില്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു.
ഈ രീതിയിലാണ് വാട്‌സ്ആപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. മീഡിയാ ഫയലുകള്‍ ഡൗണ്‍ ലോഡ് ചെയ്ത് കഴിഞ്ഞാലും ആ ഫയല്‍ വാട്‌സ്ആപ്പ് തങ്ങളുടെ സെര്‍വറുകളില്‍ നിന്നും നീക്കം ചെയ്യില്ല. മാത്രവുമല്ല അത് വീണ്ടും ഡൗണ്‍ലോഡ് ചെയ്യാന്‍ വാട്‌സ്ആപ്പ് സൗകര്യം ഒരുക്കുകയും ചെയ്യുന്നു. ഫയലുകള്‍ അബദ്ധത്തില്‍ ഡിലീറ്റ് ചെയ്ത് പോവുന്ന അവസരങ്ങളില്‍ ഈ സൗകര്യം ഏറെ ഗുണകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *