ധോണിയെ പരിഹസിക്കുന്നവര്‍ക്കെതിരെ ഗംഭീര്‍

ഐപിഎല്ലിലെ റൈസിംഗ് പൂനൈ ജെയിന്റ്‌സിന്റെ തുടര്‍ പരാജയങ്ങളുടെ പേരില്‍ നിരന്തര വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുന്ന ക്യാപ്റ്റന്‍ എം.എസ്. ധോണിയെ പിന്തുണച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ രംഗത്ത്.

ടീമിന്റെ വിജയത്തിനായി അദ്ദേഹം പരമാവധി പരിശ്രമിക്കുന്നുണ്ട്. വിമര്‍ശകര്‍ ധോണിയെ ഇങ്ങനെ വേട്ടയാടുന്നത് ശരിയല്ലെന്നും ഗംഭിര്‍ പറയുന്നു.

ചില വിമര്‍ശകര്‍ പറയുന്നത് ഞാന്‍ ഒരു ധോണി വിമര്‍ശകനാണെന്നും ധോണി ഇന്ത്യന്‍ ടീമിന്റെ വിജയങ്ങളുടെ അംഗീകാരം ഒറ്റയ്ക്ക് നേടിയെടുക്കുന്നതായും എനിക്ക് പരാതിയുണ്ടെന്നാണ് . പക്ഷേ അതെല്ലാം സത്യത്തില്‍ നിന്നും വളരെ അകലെയാണെന്നും ഗംഭീര്‍ തന്റെ ഫെയസ്ബുക്ക് പേജില്‍ കുറിക്കുന്നു. ഏറെ നാളുകളായി ധോണിയും ഗംഭീറും തമ്മില്‍ പ്രശ്‌നമാണെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്.

Leave a Reply

Your email address will not be published. Required fields are marked *