തന്റെ ജീവിതം സിനിമയാക്കണ്ടെന്ന് സാനിയ

എന്റെ ജീവിതം സിനിമയാക്കണ്ടെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വ്യക്തമാക്കി. മഹേന്ദ്ര സിംങ്ങ് ധോണിയുടെ ജീവിതം സിനിമയാക്കിയതിന് പിന്നാലെ സാനിയാ മിര്‍സയുടെയും ജീവിതം സിനിമയാക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു.

ജീവിതത്തിലെ എല്ലാ കാര്യങ്ങളും സിനിമയിലൂടെ പറയാന്‍ കഴിയില്ലെന്നും അതു കൊണ്ട് തന്നെ തന്റെ ജീവിതം തല്‍ക്കാലം സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് സാനിയയുടെ വാദം.
ടെന്നീസില്‍ ഇന്ത്യന്‍ വനിതകളുടെ ഇടയില്‍ എക്കാലത്തെയും മികച്ച താരമായ സാനിയയെ വിവാദവും വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.

തുടക്കത്തില്‍ സാനിയയുടെ ഗ്ലാമറും വേഷവും ചര്‍ച്ചയാവുയും തുടര്‍ന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷെഹയ്ബ് മാലിക്കിനെ വിവാഹം ചെയ്തതും തെലുങ്കാനയുടെ ബ്രാന്‍ഡ് അംബാഡാറയപ്പോള്‍ സംഘപരിവാര്‍ സംഘടനകളഴുടെ എതിര്‍പ്പും എല്ലാം വിവദാമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *