ചാണക്യ തന്ത്രം മേയ് 3ന് തീയറ്ററിൽ എത്തും

ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യ തന്ത്രം മേയ് 3 ന് തീയറ്ററിൽ എത്തും ചാണക്യ തന്ത്രത്തിൽ ഉണ്ണി മുകുന്ദനൊപ്പം അനൂപ് മേനോനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് . ആക്ഷനും സസ്‌പെൻസും മിസ്റ്ററിയും നിറഞ്ഞ ഒരു ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നണ് സൂചനകൾ വരുന്നത്. ഉണ്ണി മുകുന്ദന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആയിരിക്കും ഈ ചിത്രത്തിന്റെ പ്രത്യേകത. അതുപോലെ തന്നെ ഉണ്ണി ഈ ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടും ശ്രുതി രാമചന്ദ്രന്‍, ശിവദ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തിങ്കള്‍മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ചാണക്യതന്ത്രം

ദിനേഷ് പള്ളത്താണ് തിരക്കഥ രചിക്കുന്നത്. പ്രദീപ് നായരാണ് ഛായഗ്രഹണം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉള്ളാട്ടിൽ വിഷ്യൽ മീഡിയാസ് തിയേറ്ററിൽ എത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *