കാവേരി ജലം കര്‍ണ്ണാടക തമിഴ്നാടിന് ഉടൻ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി.

ഡല്‍ഹി: കാവേരി നദിയിൽ നിന്ന് നാല് ടിഎംസി ജലം കര്‍ണ്ണാടക തമിഴ്നാടിന് ഉടൻ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി. ഉത്തരവ് അടിയന്തരമായി നടപ്പാക്കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. കാവേരി മാനേജ്‌മെന്‍റ് ബോര്‍ഡ് രൂപീകരിക്കാന്‍ സമയം നീട്ടണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

പ്രധാനമന്ത്രിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായതിനാല്‍ ബോര്‍ഡ് രൂപവത്ക്കരണ ഉത്തരവ് ഇറക്കാന്‍ 10 ദിവസം കൂടി നല്‍കണമെന്നായിരുന്നു കേന്ദ്രത്തിന്‍റെ ആവശ്യം. എന്നാല്‍ നിയമസാ തെരഞ്ഞെടുപ്പ് കോടതിക്ക് ബാധകമല്ലെന്നും ചൊവ്വാഴ്ചയ്ക്കകം ബോര്‍ഡ് രൂപീകരിക്കണമെന്ന് അന്ത്യശാസനവും നല്‍കി. കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുമായി കാവേരി ജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ച പദ്ധതി രേഖ തയ്യാറാക്കാന്‍ കോടതി ഇന്നുവരെയാണ് സമയം അനുവദിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *