കാല്‍പന്ത് കളിയിലെ രാജകുമാരന് ഇന്ന് മാംഗല്യം

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ ആരാധക വൃന്ദത്തിന് ഉടമയായ ലയണല്‍ മെസി ഇന്ന് വിവാഹിതനാകുന്നു. മു​പ്പ​തു​കാ​ര​നാ​യ മെ​സി, ബാ​ല്യ​കാ​ല സു​ഹൃ​ത്ത് അ​ന്‍റോ​ണെ​ല്ല റൊ​ക്കൂ​സോ​യ്ക്കാ​ണ് മി​ന്നു​കെ​ട്ടു​ന്ന​ത്. വി​വാ​ഹി​ത​ര​ല്ലെ​ങ്കി​ലും ഇ​രു​വ​രും ഒ​രു​മി​ച്ച്‌ താ​മ​സം തു​ട​ങ്ങി​യി​ട്ട് ഒ​മ്പത് വ​ര്‍ഷ​മാ​യി. 2008ലാ​ണ് മെ​സി ത​ന്‍റെ പ്ര​ണ​യം റൊ​ക്കൂ​സോ​യോ​ടു തു​റ​ന്നു പ​റ​യു​ന്ന​ത്. പി​ന്നീ​ട് ഇ​രു​വ​രും ഒ​ന്നി​ച്ചു ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു മ​ക്ക​ളു​മു​ണ്ട്, തി​യാ​ഗോ​യും മ​റ്റി​യോ​യും.

അ​ര്‍ജ​ന്‍റീ​ന​യി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ ന​ഗ​ര​മാ​യ റൊ​സാ​രി​യോ ലാ​റ്റി​ന​മേ​രി​ക്ക​യിലാണ്
വിവാഹ ചടങ്ങുകള്‍ നടക്കുക. നഗരത്തിലെ ഏ​റ്റ​വും വ​ലി​യ ഹോ​ട്ട​ലാ​യ സി​റ്റി സെ​ന്‍റ​ര്‍ കാ​സി​നോ​യി​ലാ​ണ് വി​വാ​ഹ​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​ത്. ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഹോ​ട്ട​ലി​നു ചു​റ്റും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ ഒ​രു​ക്കി​യ വ​ലി​യ സ്​ക്രീ​നി​ല്‍ ച​ട​ങ്ങു​ക​ളെ​ല്ലാം ആ​രാ​ധ​ക​ര്‍ക്ക് ത​ത്സ​മ​യം കാ​ണാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

വ​ലി​യ താ​ര​നി​ര ത​ന്നെ​യാ​ണ് മെ​സി​യു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​നെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍, 260 പേ​ര്‍ക്ക് മാ​ത്ര​മാ​ണ് ക്ഷ​ണ​മു​ള്ള​ത്.ബാ​ഴ്​സ​യി​ലെ സ​ഹ​താ​ര​ങ്ങ​ളാ​യ നെ​യ്മ​ര്‍, സു​വാ​ര​സ്, സാ​വി എ​ന്നി​വ​ര്‍ എ​ത്തും. അ​ര്‍ജ​ന്‍റൈ​ന്‍ ടീം ​അം​ഗ​ങ്ങ​ളാ​യ സെ​ര്‍ജി അ​ഗ്വേ​റോ, എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ തു​ട​ങ്ങി​യ​വ​രും എ​ത്തു​ന്നു​ണ്ട്. പോ​പ് താ​രം ഷ​ക്കീ​ര​യും ഭ​ര്‍ത്താ​വും ബാ​ഴ്​സ​യി​ലെ മെ​സി​യു​ടെ സ​ഹ​താ​ര​വു​മാ​യ ജ​റാ​ര്‍ഡ് പി​ക്കെ​യും വി​വാ​ഹ​ത്തി​നെ​ത്തും.

മെ​സി​യു​ടെ സീ​നി​യ​ര്‍ മി​ത്ര​ങ്ങ​ളാ​യ റൊ​ണാ​ള്‍ഡി​ഞ്ഞോ, റ​യ​ല്‍ മാ​ഡ്രി​ഡ് മു​ഖ്യ പ​രി​ശീ​ല​ക​ന്‍ സി​ദാ​ന്‍, മു​ന്‍ കോ​ച്ച്‌ പെ​പ് ഗാ​ഡി​യോ​ള തു​ട​ങ്ങി​യ​വ​രെ​ല്ലാം എ​ത്തും. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യും ബാഴ്സയിൽ വച്ചുള്ള ചടങ്ങിൽ എത്തിയേക്കാം.

വ​ധു റൊ​ക്കൂ​സോ എ​ത്തു​ന്ന​ത് സ്​പെ​യിനി​ലെ വി​ഖ്യാ​ത ഡി​സൈ​ന​ര്‍ റോ​സ ക്ലാ​ര ഡി​സൈ​ന്‍ ചെ​യ്ത വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞാ​ണ്. സ്​പെ​യി​നി​ലെ രാ​ജ​കു​മാ​രി ലെ​റ്റീ​ഷ്യ​യു​ടേ​ത​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​രു​ടെ വ​സ്ത്ര​ങ്ങ​ള്‍ ഡി​സൈ​ന്‍ ചെ​യ്യു​ന്ന​വ​രാ​ണ​വ​ര്‍.

വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളോ​ട​നു​ബ​ന്ധി​ച്ച്‌ ഉ​റു​ഗ്വെ​ന്‍ പോ​പ് ബാ​ന്‍ഡാ​യ റൊ​മ്ബാ​യി എ​ന്‍ഡ് മ​രാ​മ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യു​മു​ണ്ട്. സെ​ര്‍ജി അ​ഗ്വേ​റോ​യു​ടെ പ​ത്​നി​യും പോ​പ് ഗാ​യി​ക​യു​മാ​യ ക​രീ​ന​യും ഗാ​ന​മാ​ല​പി​ക്കും. നൃ​ത്ത​ച്ചു​വ​ടു​മാ​യി അ​ഗ്വേ​റോ​യു​മെ​ത്തും. ഷ​ക്കീ​ര​യും ഗാ​ന​മാ​ല​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു മെ​സി​യും റൊ​ക്കൂ​സോ​യും.

Leave a Reply

Your email address will not be published. Required fields are marked *