കണ്ണൂരില്‍ സിപിഎം പിന്തുണയോടെ ഇസ്ലാമിക ബാങ്ക്

ഇന്ത്യയില്‍ ഇത് വരെ ഇസ്ലാമിക് ബാങ്കിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും സഹകരണ രംഗത്ത് പലിശ രഹിതമായ ഇസ്ലാമിക ബാങ്കിന് കണ്ണൂരില്‍ തുടക്കം. രാജ്യത്തെ ആദ്യ പലിശ രഹിത ബാങ്ക് കൂടിയാണിത്. മുസ്ലിം ന്യൂന പക്ഷത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വിിധ സംഘടനകളുടെയും ട്രസ്റ്റുകളുടെയും സംയുക്ത സമിതിയാണ് സിപിഎം പിന്തുണയോടെ ബാങ്കിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം ഷാജര്‍ കോ ഓഡിനേറ്ററും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുന്‍ ഡിസിസി സെക്രട്ടറി ഒ.വി. ജാഫര്‍ ചെയര്‍മാനുമായ ന്യൂനപക്ഷ സാസ്‌കാരിക കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുക.. പലിശ സംവിധാനത്തിന് മതപരമായി എതിര്‍പ്പുള്ള സംഘടകള്‍ ഒത്ത് ചേര്‍ന്നാണ് സഹകരണ സംഘത്തിന് തുടക്കം കുറിക്കുന്നത്.

ലോകത്ത് പല മുസ്ലീം രാജ്യങ്ങളിലും ഇസ്ലാം ബാങ്കുകള്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുന്ന രീതി ഇത്തരം ബാങ്കുകള്‍ക്ക് ഇല്ല. ഇസ്ലാമിക് ബാങ്ക് എന്ന ആവശ്യം റിസര്‍വ്വ് ബാങ്കിനോട് ആവശ്യപ്പെട്ട ഏക സംസ്ഥാനവും കേരളമാണ്.

Leave a Reply

Your email address will not be published. Required fields are marked *