ഒക്കിനോവയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍

ഇലക്ട്രിക് സ്‌കൂട്ടര്‍ മേഖലയിലെ അധികായന്‍മാരായ ഒക്കിനോവ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ലോകത്തിലെ പലയിടത്തും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വന്‍തോതില്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ ഇവയുടെ ഉപയോഗം ഇനിയും പ്രചാരത്തിലായിട്ടില്ല. വന്‍കിട കമ്പനികളൊന്നും ഇലക്ട്രിക് വാഹന രംഗത്തേക്ക് ഇറങ്ങാത്തപ്പോഴാണ് തദ്ദേശിയമായി വികസിപ്പിച്ച ഒക്കിനോവ സ്‌കൂട്ടറുകളുടെ രംഗപ്രവേശനം.

ഉത്തര്‍പ്രദശിലെ ലക്‌നൗവിലാണ് സ്‌കൂട്ടര്‍ രാജ്യത്ത് ആദ്യമായി പുറത്തിറക്കിയയത്. നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ ചാര്‍ജ്ജ് ചെയ്താല്‍ 80 മുതല്‍ 90 കിലോ മീറ്റര്‍ ദൂരം വരെ സ്‌കൂട്ടര്‍ സഞ്ചരിക്കും. മണിക്കൂറില്‍ 55 കിലോമീറ്ററാണ് ഒക്കിനോവയുടെ പരമാവധി വേഗത. 42000 രൂപ മുതലാണ് സ്‌കൂട്ടറിന്റെ അടിസ്ഥാന വില.

Leave a Reply

Your email address will not be published. Required fields are marked *