ഐപിഎല്ലിലെ ഓരോ ബോളിനും ലക്ഷങ്ങള്‍

പത്ത് വര്‍ഷം മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതി തുടങ്ങിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് കോടി കിലുക്കം. റെക്കോര്‍ഡ് തുകയ്ക്ക് ഐപിഎല്ലിന്റെ സംപ്രക്ഷണ അവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത് തന്നെ ഇതിന് ഉദാഹരണമാണ്.

അഞ്ചു വര്‍ഷത്തേക്ക് 16,347.50 കോടി രൂപയ്കക്കാണ് സ്റ്റാര്‍ ഇന്ത്യ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയയത്. അതായത് ഐപിഎല്ലിലെ ഒരു മത്സരം സംപ്രേക്ഷണം ചെയ്യുന്നതിന്റെ മൂല്യം 55 കോടി രൂപയാണ് എന്നര്‍ത്ഥം. ഇവിടെ കൗതുകം ഉണര്‍ത്തുന്നത് എന്തെന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒരു മത്സരത്തിന്റെ മൂല്യം 43 കോടി മാത്രമാണ് എന്നതാണ്.

ഐപിഎല്ലില്‍ ഓരോ ബോള്‍ ചെയ്യുമ്പോഴും 23.3 ലക്ഷം രൂപയാണ് ബിസിസിഐക്ക് ലഭിക്കുക. സ്റ്റാര്‍ നെറ്റ് വര്‍ക്കിന് സംപ്രേക്ഷണ അവകാശം ലഭിച്ചതോടെ അടുത്ത സീസണ്‍ മുതല്‍ ഹോട്ട് സ്റ്റാറിലും ലൈവ് സ്ട്രീമിങ്ങ് നടത്തും. അടുത്ത സീസണ്‍ മുതല്‍ മുഴുവന്‍ താരങ്ങളെയും ലേലത്തില്‍വെച്ച് പുതിയ ടീം ഘടനയാവും ഉണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *