ആള്‍ ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം

16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആസാറാം ബാപ്പുവിന് ജീവപര്യന്തം ശിക്ഷവിധിച്ച് ജോദ്പൂര്‍ കോടതി. ഇന്ന് രാവിലെ ആള്‍ദൈവം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഉച്ചയ്ക്ക് ശേഷമാണ് ബാപ്പുവിന് ആജിവനാന്തം തടവ് ശിക്ഷിച്ചത്. കൂട്ടുപ്രതികള്‍ക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷയാണ് ജോദ്പൂര്‍ കോടതി വിധിച്ചത്. ആജിവനാന്തം തടവുശിക്ഷ വിധിച്ചത് കേട്ട് ആസാറാം ബാപ്പു ജഡ്ജിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

2013 ആഗസ്ത് 15നാണ് ആശ്രമത്തില്‍ മാനസികരോഗത്തിന് ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ആസാറാം ബാപ്പു പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആസാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ 12 തവണ ജാമ്യാപേക്ഷ ആസാറാം ബാപ്പു നല്‍കിയിരുന്നുവെങ്കിലും എല്ലാം തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *