അവതാര്‍ 2യിന് ആയി കാത്തിരികേണ്ട..

ലോക സിനിമയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച അവതാറിന് രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ അവതാറിന്‍റെ രണ്ടാം ഭാഗം ഉടന്‍ വരുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകന്‍ ജയിംസ് കാമറൂണ്‍.

2009 ല്‍ റിലീസ് ചെയ്ത അവതാര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ലോകമെമ്പാടുമുള്ള ബോക്സോഫീസില്‍ നിന്ന് പണം വാരിക്കൂട്ടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ഇനി അധികം കാത്തിരിക്കേണ്ടെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ അറിയിച്ചിരിക്കുകയാണ്. അവതാറിന് മൊത്തം അഞ്ചു ഭാഗങ്ങളാണുള്ളതെന്നും സംവിധായകന്‍ വ്യക്തമാക്കി. അവതാറിന്‍റെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും ഷൂട്ട് ചെയുക. ആദ്യ സിനിമയില്‍ തികച്ചും വ്യത്യസ്തമായ കഥയും ശൈലിയുമായിരിക്കും ഇനി വരുന്ന അവതാര്‍ സിനിമകളില്‍ സ്വീകരിക്കുക. അവതാര്‍ നാലും അഞ്ചും സിനിമയുടെ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയിട്ടില്ല. ഇപ്പോള്‍ രണ്ടും മൂന്നും സിനിമകളുടെ ഡിസൈന്‍ ജോലികളാണ് നടക്കുന്നത്. പുതിയ കഥാപാത്രങ്ങളുടെ രൂപഭാവങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നും ജയിംസ് കാമറൂണ്‍ അറിയിച്ചു.

അവസാനിയ്ക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകൾക്ക് നയിച്ച ശാസ്ത്ര വിസ്‌ഫോടനത്തിന്റെ കാലത്താണ് അവതാർ സംഭവിയ്ക്കുന്നത്. വെള്ളത്തിനും മറ്റു അമൂല്യമായ ധാതുക്കൾക്കും വേണ്ടി മനുഷ്യൻ ബഹിരാകാശത്ത് കോളനികൾ സൃഷ്ടിയ്ക്കുന്ന സമയം. അക്കാലത്താണവർ വിദൂരഗ്രഹമായ പണ്ടോറയിലെത്തുന്നത്. സസ്യനിബിഡമായ ഈ ചെറുഗ്രഹം ധാതുസമ്പത്തിനാൽ സമ്പന്നമാണ്. പണ്ടോരയിലെ കൊടുംവനങ്ങളിൽ അവ മറഞ്ഞുകിടക്കുന്നു. എന്നാൽ ധാതുസമ്പത്ത് മാത്രമല്ല, അത്ഭുത ജീവികളും ഭയാനക ജന്തുക്കളും അവിടെ വസിയ്ക്കുന്നുണ്ട്.

ഇതിനെല്ലാം ഉപരിയായി പണ്ടോറ നാവികളുടെ ലോകമാണ്. പത്തടി ഉയരത്തിൽ മനുഷ്യസാദ്യശ്യമുള്ള ആദിമവർഗ്ഗമാണ് നാവികൾ. നീല നിറവും നീണ്ട വാലുമായി സവിശേഷ ബുദ്ധിയാർജ്ജിച്ച നാവികൾ ഇവിടത്തെ കൊടും വനാന്തരങ്ങളിൽ സസുഖം ജീവിയ്ക്കുന്നു. പണ്ടോറയെ വരുതിയിലാക്കാൻ തന്നെ മനുഷ്യർ തീരുമാനിയ്ക്കുന്നു.

പണ്ടോറയിലെ അന്തരീക്ഷവായു മനുഷ്യന് ശ്വസിയ്ക്കാൻ കഴിയില്ല. അതിനാൽ മനുഷ്യരെ നാവികളുടെ ക്ലോണുകളായി പുനസൃഷ്ടിച്ച അവതാർ ആയി പണ്ടോറയിലെത്തിയ്ക്കുകയാണ് മനുഷ്യർ. യുദ്ധത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു മറീനായ ജാക്ക് സള്ളിയാണ് കഥാനായകൻ. പണ്ടോറയിലേക്ക് അവതാർ ആയി പോയാൽ അയാൾക്ക് ചലനശേഷി വീണ്ടുകിട്ടും. ഇതിൽ ആകൃഷ്ടനായ ജാക്ക് പണ്ടോരയിലെ നാവിയായി അവതരിയ്ക്കാൻ തയാറാവുന്നു. അയാളെ പോലുള്ള അവതാറുകൾക്ക് പിന്നാലെ പട്ടാളക്കാരും ഈ ഗ്രഹത്തിലിറങ്ങും.

ഇതോടെ സ്വന്തം അസ്തിത്വത്തിനും പണ്ടോരയുടെ നിലനിൽപ്പിനും വേണ്ടി നാവികൾ അന്തിമ യുദ്ധത്തിനൊരുങ്ങുന്നു. നാവിയായി അവതാരമെടുത്ത പണ്ടോരയിലെത്തിയ നായകൻ ഇതിനിടെ ഒരു നാവി രാജകുമാരിയായ നെയ്‌ത്തിരിയെ കണ്ടെത്തുന്നതോടെ കഥാഗതി മാറുന്നു. തന്നെ സൃഷ്ടിച്ച മനുഷ്യർക്കൊപ്പമോ അതോ നാവികളുടെ നിലനിൽപ്പിന് വേണ്ടി യുദ്ധം ചെയ്യണമോ എന്ന് മനുഷ്യന്റെ ‘നാവി അവതാർ’ തീരുമാനിയ്‌ക്കേണ്ടി വരുന്നതോടെ അവതാർ ക്ലൈമാക്‌സിലേക്ക് പോവുകയാണ്. സാം വർതിങ്ടൺ എന്ന ആസ്‌ട്രേലിയൻ നടനാണ് കഥാനായകനായ ജാക്ക് സള്ളിയെ അവതരിപ്പിയ്ക്കുന്നത്.

നിർമ്മാണം
ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമാസംരംഭം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. അവതാറിന് വേണ്ടി വോള്യം എന്നൊരു നൂതന ക്യാമറ സംവിധാനം തന്നെ കാമറൂൺ നിർമ്മിച്ചു.
ഈ ക്യാമറയ്ക്ക് സംവിധായകൻ പേറ്റന്റും സ്വന്തമാക്കിയിട്ടുണ്ട്.

യഥാർത്ഥത്തിൽ ടൈറ്റാനിക്കിനും മുമ്പേ 1994ൽ തന്നെ അവതാറിന്റെ സ്‌ക്രിപ്റ്റ് കാമറൂൺ തയ്യാറാക്കിയിരുന്നു. എന്നാൽ തന്റെ മനസ്സിലുള്ള കഥ ദൃശ്യമായി പരിവർത്തനം ചെയ്യുന്നതിന് യോജിച്ച സാങ്കേതിക വിദ്യകൾ അന്നില്ലാത്തതിനാൽ അദ്ദേഹം പ്രൊജക്ട് മാറ്റിവെച്ചു. അന്നത്തെ സാഹചര്യങ്ങളിൽ സിനിമ നിർമ്മിച്ചാൽ തന്റെ സ്‌ക്രിപ്റ്റിലുള്ളത് ക്യാമറയിലേക്ക് പകർത്താൻ കഴിയില്ലെന്ന് കാമറൂൺ മനസ്സിലാക്കിയിരുന്നു. അങ്ങനെ പതിനഞ്ച് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കാമറൂൺ അവതാറിനെ യാഥാർത്ഥ്യമാക്കിയത്. ന്യൂസിലാൻഡിലെ വേറ്റ ഡിജിറ്റൽ എന്ന കമ്പനിയാണ് അവതാറിനാവശ്യമുള്ളത്രയും ഗ്രാഫിക്സുകൾ നിർമ്മിച്ചത്. ഇതിന്റെ നിർമ്മാണത്തിനായി പടുകൂറ്റൻ ഉബുണ്ടു സെർവർ ഫാമാണ് വേറ്റ ഉപയോഗിച്ചത്. ഓരോ മിനിറ്റ് നേരത്തേയ്ക്കുമുള്ള റെൻഡറിങ് ഡേറ്റ ഏകദേശം 17.28 ജി.ബി. ഉണ്ടായിരുന്നു

വാർത്തകളിൽ
പ്രദർശനമാരംഭിച്ചതിനുശേഷം അവതാർ എല്ലായ്പ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുണ്ട്. ഏറ്റവും അവസാനമായി അവതാർ വാർത്ത സൃഷ്ടിച്ചത് ചൈനയിലാണ്. 47 മില്ല്യൺ ഡോളറിന്റെ റെക്കോർഡ് കളക്ഷൻ നേടി ചൈനയിലെ എക്കാലത്തെയും മികച്ച വിജയം നേടിയ ഈ ചിത്രം പക്ഷേ വാർത്തകളിൽ നിറഞ്ഞത് ചൈനയിൽ ഇപ്പോൾ ഈ സിനിമ നേരിട്ട നിരോധനം മൂലമാണ്. ചൈനയിലെ ആഭ്യന്തര രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഈ സിനിമ കാരണമായേക്കാം എന്ന ഭീതിയാണ് ചൈനീസ് അധികൃതരെ ഇത്തരം ഒരു നീക്കത്തിലേക്ക് നയിച്ചത്. ഗവണ്മെന്റിന്റെ അധീനതയിലുള്ള ‘ദി ചൈന ഫിലിം ഗ്രൂപ്പ്’ ന്റെ വിലയിരുത്തൽ പ്രകാരം അന്യഗ്രഹ ഗ്രാമത്തിൽ കോളനിവൽക്കരണം നടത്തുക എന്ന സിനിമയുടെ കഥാതന്തു ചൈനയിൽ ഇന്ന് ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നുമായി സാമ്യമുള്ളതാണ് എന്നാണ്. ഒപ്പം സിനിമക്ക് ചൈനയിൽ ലഭിച്ച പ്രസിദ്ധി അഭ്യന്തര സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെട്ടിരുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം 237 ദശലക്ഷം ഡോളറാണ് ചിത്രത്തിന്റെ നിർമ്മാണ ചിലവ്.
മറ്റു കണക്കുകൾ പ്രകാരം 280 ദശലക്ഷം അല്ലെങ്കിൽ 310 ദശലക്ഷം ഡോളറാണ് ചിലവ്, 150 ദശലക്ഷം ഡോളർ പരസ്യപ്രചരണനത്തിനു ചെലവാക്കി.
ചിത്രം സ്വതവേ ലഭ്യമായ ത്രിമാന രൂപത്തിനു പുറമേ, സാധാരണ ടാക്കീസുകൾക്കായി ദ്വിമാനമായും, വേണമെങ്കിൽ ചതുർമാനവുമായ പ്രദർശനത്തിനു സജ്ജമായും ചലച്ചിത്രം ഒരുക്കിയിരുന്നു.

ചിത്രത്തിലുപയോഗിച്ച സ്റ്റീരിയോസ്കോപിക് ആയ ചലച്ചിത്ര ഛായാഗ്രഹണ രീതി ചലച്ചിത്ര ഛായാഗ്രഹണത്തിന്റെ സ്വഭാവം മാറ്റാൻ പോന്നതാണ്.

അന്യഗ്രഹജീവികളായ നാവികളുടെ ഭാഷയായ നാവി ഭാഷ യൂണിവേഴ‌്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ ഭാഷാശാസ്ത്രജ്ഞനായ പോൾ ഫ്രോമർ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒന്നാണ്.

നാവി ഭാഷയിൽ ആയിരത്തോളം വാക്കുകളുണ്ട്. അതിൽ മുപ്പതോളമെണ്ണം കാമറൂൺ സംഭാവന ചെയ്തതാണ്.

ജെയിംസ് കാമറൂൺ

ഹോളിവുഡ് ചലച്ചിത്രസം‌വിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്‌ ജെയിംസ് ഫ്രാൻസിസ് കാമറൂൺ (1954 ഓഗസ്റ്റ് 14). ദ ടെർമിനേറ്റർ (1984), ഏലിയൻസ് (1986), ദി അബിസ് (1989), ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ (1991), ട്രൂ ലൈസ് (1994), ടൈറ്റാനിക് (1997), അവതാർ (2009) തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങൾ. 1998-ൽ ടൈറ്റാനിക് എന്ന ചിത്രം ഏറ്റവും നല്ല സം‌വിധായകനുള്ള ഓസ്‌കാർ അദ്ദേഹത്തിന്‌ നേടിക്കൊടുത്തു.

കാനഡയിലെ ഒണ്ടേറിയോ സംസ്ഥാനത്തിൽ ഫിലിപ്പ് കാമറണിന്റെയും ഷിർലിയുടെയും മകനായി ജനിച്ച ജെയിംസ് 1971-ൽ കാലിഫോർണിയയിലേക്ക് കുടിയേറി. കാലിഫോണിയ സ്റ്റേറ്റ് യൂണിവേർസിറ്റിയിൽ ഇംഗ്ലീഷും ഫിസിക്സും പഠിക്കുമ്പോൾ ചലച്ചിത്രങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പഠിക്കാൻ കാമറൂൺ സമയം കണ്ടെത്തി. തുടർന്ന് ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയും 1977-ൽ സ്റ്റാർ വാർസ് ചലച്ചിത്രം കണ്ടതിനുശേഷം ഡ്രൈവർ ജോലി ഉപേക്ഷിച്ച് ചലച്ചിത്രവ്യവസായത്തിലേക്ക് ചുവടുറപ്പിച്ചു.സാഹസികത്യ്ക്കും പേരു കേട്ടയാളാണു ജെയിംസ് കാമറൂൺ.2012 മാർച്ച് 26 നു അദ്ദേഹം പടിഞ്ഞാറൻ പസഫിക്കിലെ ഏറ്റവും താഴ്ചയുള്ള(11 കി.മീ) ഭാഗമായ മരിയാന ട്രഞ്ചിലേയ്ക്ക് അദ്ദേഹം പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ഡീപ്സീ ചാലഞ്ചർ’എന്ന സബ് മറൈനിൽ യാത്ര ചെയ്തു.

ജെയിംസ് കാമറൂണിന്റെ വെള്ളിത്തിരയിലെ വിസ്മയം അവതാറിന്റെ അടുത്ത ഭാഗത്തിനായി ഇനി മൂന്ന് വര്‍ഷം കൂടി കാത്തിരിക്കണം. ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം 2020ലാണ് തിയേറ്ററിലെത്തുക. 2020 ഡിസംബര്‍ 18 ആയിരിക്കും റിലീസ് തിയതിയെന്ന് അണിയറശില്‍പികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *