അനന്തസാധ്യതകളുമായി ജഡായുപാറ ഒരുങ്ങുന്നു

രാജ്യത്തെ തന്നെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊായി മാറാൻ   തയ്യാറെടുക്കുകയാണ് കൊല്ലം ചടയമംഗലത്തെ ജഡായുപാറ. 100 കോടി ചെലവിൽ  പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) പുരോഗമിക്കുന്ന ഈ പ്രോജക്ടിന് നേതൃത്വം നൽകുന്നത്  ശിൽപ്പി  കൂടിയായ സിനിമാ സംവിധായകൻ  രാജീവ് അഞ്ചലാണ്.

തിരുവനന്തപുരം- കൊട്ടാരക്കര പാതയിൽ ചടയമംഗലത്തെ ജഡായുപാറയിൽ സംവിധായകൻ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന  ജഡായുപ്പാറ ടൂറിസം പദ്ധതിയുടെ നിർമ്മാണം  പൂര്ത്തിയാകുമ്പോൾ ദക്ഷിണകേരളത്തിലെ ടൂറിസംമാപ്പ് തന്നെ  മാറ്റി വരയ്‌ക്കേണ്ടി വരുമെന്നുറപ്പ്. 100 കോടി ചെലവിലാണ് പിപിപി മാതൃകയിൽ ജഡായുപാറ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പി.പി.പി മോഡൽ വിജയകരമായി നടപ്പാക്കാൻ സാധിക്കുമെന്നതിന്റെ മികച്ചൊരു ഉദാഹരണമാണ് ജഡായുപാറ ടൂറിസം പദ്ധതിയെ ടൂറിസം വകുപ്പ് മന്ത്രി എപി അനില്കുമാൽ    അഭിപ്രായപ്പെട്ടു . ഈ രംഗത്ത് ഇത്തരം സംരംഭങ്ങൾ  കൂടുതൽ ആരംഭിക്കാനുള്ള പ്രചോദനം കൂടിയാണ് ഈ പദ്ധതി. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികൾക്കു  മാത്രമേ കേരളത്തില്‍ നിലനില്പ്പുള്ളു എന്നും  അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

മൂന്നു  ഘട്ടങ്ങളായാണ് അറുപത്തിയഞ്ച് ഏക്കറോളം വിസ്തൃതിയുള്ള ജഡായുപ്പാറയിലെ നിർമ്മാണ പ്രവർത്തനങ്ങൾ   . അതിൽ  പ്രധാനപ്പെട്ടത് 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുളള ഭീമൻ  ജഡായു ശിൽപ്പവും   ശിൽപ്പത്തിനുള്ളിലെ ആത്യാധൂനിക സൗകര്യങ്ങളുള്ള 6ഡി തീയറ്റർ  അടക്കമുള്ള കാഴ്ച്ചകളുമാണ്  . ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശിൽപ്പമാണ് ജഡായുപാറയിൽ  ഒരുങ്ങുന്നതു. പാറയിലെ ഏറ്റവും ഉയര്‍ ഭാഗത്താണ് ശില്‍പ്പനിര്‍മ്മാണം. വിനോദസഞ്ചാരികള്‍ക്ക് അവിടെയെത്താന്‍ നടപ്പാതയും റോപ്പ്‌വേയും തയ്യാറാക്കിയിട്ടുണ്ട്. സഞ്ചാരികൾക്കു   ആകാശകാഴ്ച്ചയ്ക്ക് വേണ്ടി പുഷ്പകവിമാനമെന്ന  പേരിൽ  ഹെലിടാക്‌സി സൗകര്യവും ഒരുക്കിയിട്ടുണ്ട്. മന്ത്രിമാരായ എപി അനിൽകുമാറും   തിരുവഞ്ചൂർ  രാധാകൃഷ്ണനുമാണ് ആദ്യമായി ജഡായുപ്പാറയുടെ മുകളിലൂടെ പറന്നത്. അഡ്വഞ്ചർ  പാർക്കിന്റെ ഉല്‍ഘാടനം ഈ മാസം അവസാനം മുഖ്യമന്ത്രി നിര്‍വഹിക്കും. ജഡായുശില്‍പം ഓണക്കാലത്ത് സന്ദർശകർക്കായി തുറന്നു നൽകും.

Leave a Reply

Your email address will not be published. Required fields are marked *